Your Image Description Your Image Description

ഡൽഹി: വിവാദ പരാമർശങ്ങൾ നടത്തുന്ന ബി.ജെ.പി നേതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അത്തരം പരാമർശങ്ങളിൽ നിന്ന് മാറിനിൽക്കുന്നത് വളരെ പ്രധാനമാണെന്നും, ചിലപ്പോൾ മൗനം പാലിക്കുന്നതാണ് ബുദ്ധിയെന്നും അമിത് ഷാ നേതാക്കളെ ഓർമിപ്പിച്ചു. മധ്യപ്രദേശിൽ ബി.ജെ.പി പ്രവർത്തകരുടെ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഓപറേഷൻ സിന്ദൂറിനു പിന്നാലെ മധ്യപ്രദേ് മന്ത്രി വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയാണ് അമിത്ഷാ പരാമർശിച്ചത്. വിവാദ പ്രസ്താവനയിൽ ബി.ജെ.പി നേതാവ് പിന്നീട് മാപ്പുപറഞ്ഞിരുന്നു. ഓപറേഷൻ സിന്ദൂറിനെ കുറിച്ചുള്ള മാധ്യമങ്ങൾക്ക് വിശദീകരണം നൽകിയ സംഘത്തിലെ അംഗമായിരുന്നു കേണൽ സോഫിയ ഖുറേഷി.

Leave a Reply

Your email address will not be published. Required fields are marked *