Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ചി​മൂ​ട് മാ​വു​വി​ള​യി​ൽ പ്രി​യം​വ​ദ(48)​യു​ടെ തി​രോ​ധാ​ന​ത്തി​ൽ വ​ഴി​ത്തി​രി​വ്. പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് അ​യ​ൽ​വാ​സി കു​റ്റ​സ​മ്മ​തം ന​ട​ത്തി.പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള അ​യ​ൽ​വാ​സി വി​നോ​ദാ​ണ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. പ്രി​യം​വ​ദ​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പം കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​നോ​ദി​ന്‍റെ മ​ക്ക​ളാ​ണ് കൊ​ല​പാ​ത​കം പു​റ​ത്ത​റി​യി​ച്ച​ത്.

ജൂണ്‍ 12 മുതലാണ് പ്രിയംവദയെ കാണാതായത്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെ, പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസി മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്ന് വിനോദിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. മണ്ണ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *