Your Image Description Your Image Description

മിനസോട്ട : യുഎസിലെ മിനസോട്ട സംസ്ഥാനത്തെ ജനപ്രതിനിധിയും ഭർത്താവും കൊല്ലപ്പെട്ടു. മിനസോട്ടയിലെ ജനപ്രതിനിധിയും മുൻ സ്‌പീക്കറുമായ മെലീസ ഹോർട്മാനും (55) ഭർത്താവ് മാർക്ക് ഹോർട്മാനുമാണ് വെടിയേറ്റു മരിച്ചത്.

മിനസോട്ട സെനറ്ററായ ജോൺ ഹോഫ്മാനും (60) ഭാര്യയ്‌ക്കും വെടിയേറ്റു. ഇവരെല്ലാം ഡെമോക്രാറ്റിക് പാർടി പ്രതിനിധികളാണ്.

ശനിയാഴ്ച പുലർച്ചെ പൊലീസ് ഓഫീസറുടെ വേഷം ധരിച്ച് മുഖംമൂടി ധരിച്ചെത്തിയ അക്രമിയാണ് ഇവർക്കു നേരെ വെടിയുതിർത്തത്. വീടുകളിലെത്തി കതകിൽ മുട്ടിവിളിച്ച് പുറത്തിറക്കി വെടിവയ്ക്കുകയായിരുന്നു. വാൻസ് ലൂഥർ ബോൽട്ടർ എന്നയാളാണ് കൊല നടത്തിയത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.ഹോഫ്മാനും ഭാര്യയ്‌ക്കും ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *