Your Image Description Your Image Description

കാലടി: ശ്രീ മൂലനഗരം വെള്ളാരപ്പിള്ളിയിൽ ബൈക്കിൽ സ്കോർപ്പിയ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു.വെള്ളാരപ്പിള്ളി തിരുനാരായണപുരം പുല്ലൂറ്റ് കാരൻ വീട്ടീൽ പി എം രമേശ് (55) ആണ് മരിച്ചത്.

ശനി വൈകീട്ട് ആറോടെ വെള്ളാരപ്പിള്ളിയിലായിരുന്നു അപകടം നടന്നത്.വാർക്ക ജോലിക്കാരനായ രമേശ് ബൈക്കിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ എതിർ ദിശയിൽ വന്ന സ്കോർപ്പിയ കാർ ഇടിച്ചു വീഴുത്തുകയായിരുന്നു.

തലക്ക് ഗുരുതര പരിക്കറ്റ രമേശനെ പ്രദേശവാസികൾ ചേർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *