Your Image Description Your Image Description
Your Image Alt Text

ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരവാദികളുടെ ആക്രമണം. വെള്ളിയാഴ്ച വൈകിട്ടോടെ പൂഞ്ചിലെ ലോവർ കൃഷ്ണ ഘാട്ടി സെക്ടറിലെ ധാരാ ധുള്ളിയൻ മേഖലയിലാണ് വെടിവെപ്പുണ്ടായത്.

മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുന്നിൻചെരിവിൽ മറഞ്ഞിരുന്ന് വെടിയുതിർത്ത ഭീകരവാദികൾക്ക് നേരെ സൈന്യം തിരിച്ചടിച്ചതോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നോർത്തേൺ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പൂഞ്ചിൽ എത്തിയിരിക്കെയാണ് ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *