Your Image Description Your Image Description
Your Image Alt Text

കശ്മീരിൽ ഒരു കോടിയിലധികം ലഹരിവസ്തുക്കളുമായി ഒരാൾ പിടിയിൽ. കശ്മീരിലെ ഷോപ്പിയാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഷോപ്പിയാൻ സ്വദേശി ഷൗക്കത്ത് അഹമ്മദാണ് പിടിയിലായത്. കശ്മീർ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. 1.5 കോടി രൂപ വിലമതിക്കുന്ന 748 ഗ്രാം ബ്രൗൺ ഷുഗറാണ് പോലീസ് പിടികൂടിയത്.

കശ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. തുടർന്ന് പോളിത്തീൻ ബാ​ഗിൽ പൊതിഞ്ഞ നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. മയക്കുമരുന്ന് കടത്താൻ ഉപയോ​ഗിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *