Your Image Description Your Image Description

  കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാരിൽ നിന്നും 5000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025 ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വമുള്ളവരും കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ പ്രസ്തുത ആനുകൂല്യം ലഭിക്കാത്തവരും ആയിരിക്കണം. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം കോർപ്പറേഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനിൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 വരെയാണ്. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.

Leave a Reply

Your email address will not be published. Required fields are marked *