Your Image Description Your Image Description

നുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന കുബേര ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ജൂണ്‍ 20 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശത്തിന്റെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ‘കുബേര’ കേരളത്തില്‍ എത്തിക്കുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴില്‍ സുനില്‍ നാരംഗ്, പുഷ്‌കര്‍ രാം മോഹന്‍ റാവു എന്നിവരാണ് കുബേര നിര്‍മിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. ജിം സര്‍ഭും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *