Your Image Description Your Image Description
Your Image Alt Text

അലിഗഢ് മുസ്‌ലിം സർവകലാശാല ദേശീയപ്രധാന്യമുള്ള ഇൻസ്റ്റിറ്റ്യൂട്ടായി തുടരുന്നിടത്തോളം അത് ന്യൂനപക്ഷസ്ഥാപനമാണോ എന്നത് എങ്ങനെയാണ് ജനങ്ങളെ ബാധിക്കുന്നതെന്ന് സുപ്രീംകോടതി. ന്യൂനപക്ഷമെന്ന നിലയിലല്ലാതെത്തന്നെ ദേശീയപ്രാധാന്യമുള്ള സ്ഥാപനമായി അലിഗഢ് തുടരുന്നുണ്ട്. അലിഗഢ് മുസ്‌ലിം സർവകലാശാല എന്നത് ‘ബ്രാൻഡ് നെയിം’ മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.

അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷപദവി സംബന്ധിച്ച കേസാണ് ഏഴംഗബെഞ്ച് പരിഗണിക്കുന്നത്. ന്യൂനപക്ഷപദവിയുണ്ടെങ്കിൽ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി. വിഭാഗങ്ങൾക്ക് സംവരണം നൽകാതിരിക്കാൻ അവകാശമുണ്ട്. കേസിൽ ഏഴംഗബെഞ്ചിനുമുൻപാകെ ഈമാസം 23-ന് തുടർവാദം നടക്കും. അലിഗഢ് കേന്ദ്രസർവകലാശാലയാണെന്നും അതിന് ന്യൂനപക്ഷപദവി കൽപ്പിച്ചുനൽകാനാവില്ലെന്നും 1968-ലെ അസീസ് ബാഷ കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ, 1981-ൽ കേന്ദ്ര സർക്കാർ നിയമഭേദഗതിയിലൂടെ അലിഗഢിന് ന്യൂനപക്ഷപദവി നൽകിയെങ്കിലും 2006-ൽ അലഹബാദ് ഹൈക്കോടതി അത് റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *