Your Image Description Your Image Description

അഹമ്മദാബാദ് എയർ ഇന്ത്യാ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യയും ഇന്ത്യ എയും തമ്മിലുള്ള നാല് ദിവസത്തെ ഇൻട്രാ-സ്ക്വാഡ് സന്നാഹ മത്സരത്തിന് മുന്നോടിയായി താരങ്ങൾ ഒരുനിമിഷത്തെ മൗനം ആചരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ജൂൺ 20 ന് തുടങ്ങാനിരിക്കുന്ന 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്കായി നിലവിൽ ഇംഗ്ലണ്ടിലാണ് ടീം ഇന്ത്യ. ഇതിനുമുന്നോടിയായുള്ള പരിശീലന മത്സരത്തിലാണ് താരങ്ങൾ.

വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കളിക്കാർ മൗനം ആചരിക്കുകയും കറുത്ത ആം ബാൻഡ് ധരിച്ചിരിക്കുന്നതുമായ രണ്ട് ചിത്രങ്ങൾ ബിസിസിഐ എക്‌സിൽ പോസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *