Your Image Description Your Image Description
Your Image Alt Text

 ജനിക്കാൻപോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് നിശ്ചയിക്കുന്നത് പിതാവിന്റെ ക്രോമസോമുകളാണെന്നകാര്യം സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ആളുകൾ ജനിതകശാസ്ത്രം മറക്കുന്നുവെന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്നും ജസ്റ്റിസ് സ്വരാണ കാന്തശർമ പറഞ്ഞു. സ്ത്രീധനപീഡന കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നിരീക്ഷണം.

രണ്ടു പെൺകുട്ടികളെ പ്രസവിച്ചതിന്റെയും ആൺകുട്ടിയുണ്ടാവാത്തതിന്റെയും പേരിൽ ഭർത്തൃവീട്ടുകാർ പീഡിപ്പിച്ചതായാണ് കൊല്ലപ്പെട്ട സ്ത്രീയുടെ പിതാവിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് സ്ത്രീകളല്ല, പുരുഷന്മാരുടെ ക്രോമസോമുകളാണ് കുഞ്ഞ് ഏതു ലിംഗമാണെന്ന് നിശ്ചയിക്കുന്നതെന്ന് കോടതി ഓർമിപ്പിച്ചത്. സ്ത്രീകളുടെ അണ്ഡത്തിൽ രണ്ട് എക്സ് ക്രോമസോമുകളാണെങ്കിൽ പുരുഷബീജത്തിൽ ഒരു എക്സും ഒരു വൈയുമാണ്. പുരുഷ ക്രോമസോമാണ് കുഞ്ഞിന്റെ ലിംഗം നിശ്ചയിക്കുന്നതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *