Your Image Description Your Image Description

നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പ്രമുഖ ഇന്ത്യൻ വ്യവസായിയുമായ സഞ്ജയ് കപൂർ (53) അന്തരിച്ചു. യുകെയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പോളോ കളിക്കിടെ കുതിരപ്പുറത്ത് കയറുമ്പോൾ തേനീച്ച വായിൽ കയറിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥതകൾ ഉണ്ടായതെന്നാണ് സൂചന.

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. പിതാവിന്റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്റെ തലപ്പത്തേക്ക് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്‌സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും സോന കോംസ്റ്റാറിന് ഫാക്ടറികളുണ്ട്. ഓട്ടോമോട്ടീവ് കോംപൊനന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് സ‌ഞ്ജയ്. സോന ഗ്രൂപ്പിന്റെ സ്ഥാപകനായ ഡോ. സുരിന്ദർ കപൂറിന്റെ മകനാണ് സ‌ഞ്ജയ്.

Leave a Reply

Your email address will not be published. Required fields are marked *