Your Image Description Your Image Description
Your Image Alt Text

ഡി.എം.കെ. യുവജനവിഭാഗം ജനറൽ സെക്രട്ടറിയും കായികവകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഈ മാസം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്ന് പാർട്ടി നേതാക്കൾ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വിദേശസന്ദർശനത്തിനുമുമ്പ് ഉദയനിധി പദവിയേൽക്കുമെന്നാണ് വിവരം. സ്പെയിൻ, യു.എ.ഇ., ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനായി സ്റ്റാലിൻ 28-നാണ് യാത്രതിരിക്കുന്നത്. ഇതിനുമുമ്പ് ഉദയനിധിക്ക് പുതിയ സ്ഥാനം നൽകാനാണ് നീക്കം.

പത്തുലക്ഷം പേരെ പങ്കെടുപ്പിക്കുന്ന ഡി.എം.കെ. യുവജനസമ്മേളനം 21-ന് സേലത്ത് നടത്തും. ഈ സമ്മേളനത്തിനുശേഷവും സ്റ്റാലിന്റെ വിദേശയാത്രയ്ക്ക് മുമ്പായിട്ടുമായിരിക്കും ഉപമുഖ്യമന്ത്രി പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിന്റെ നേതൃത്വം താത്കാലികമായി ഉപമുഖ്യമന്ത്രിക്കായിരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുവജനങ്ങളെ ആകർഷിക്കുന്നതിനുകൂടിയാണ് ഉദയനിധിക്ക് പ്രധാനപദവി നൽകുന്നതെന്നാണ് ഡി.എം.കെ. നേതാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *