Your Image Description Your Image Description
Your Image Alt Text
പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് പാടശേഖരങ്ങള്ക്ക് പമ്പ് സെറ്റ് വിതരണം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടന്ന പരിപാടിയില് പി.പി സുമോദ് എം.എല്.എ വിതരണോദ്ഘാടനം നിര്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന് പാടശേഖരങ്ങള്ക്കും പമ്പ് സെറ്റുകള് വിതരണം ചെയ്യുന്നതിന് 2023-24 വാര്ഷിക പദ്ധതിയില് 10 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്.
പരിപാടിയില് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടര് വി.എസ്. പ്രതീഷ് പദ്ധതി വിശദീകരണം നടത്തി. കപ്പൂര് പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന് കളത്തില്, ബ്ലോക്ക് അംഗങ്ങളായ കൃഷ്ണകുമാര്, പി.വി പ്രിയ, എം.ടി ഗീത, മാര്ക്കറ്റിങ് ഓഫീസര് റിസ മോള് സൈമണ്, ജി.ഇ.ഒ കെ. പ്രസാദ് എന്നിവര് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *