Your Image Description Your Image Description
Your Image Alt Text

ബെലഗാവി ജില്ലയിലെ മറാഠി സംസാരിക്കുന്നവര്‍ ഭൂരിപക്ഷമുള്ള ഗ്രാമങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് പ്രത്യേക സഹായകേന്ദ്രങ്ങള്‍ തുടങ്ങി മഹാരാഷ്ട്ര. അതിര്‍ത്തിപ്രദേശങ്ങളിലെ നാലിടങ്ങളിലാണ് ബുധനാഴ്ച സഹായകേന്ദ്രങ്ങള്‍ തുടങ്ങിയത്. മഹാരാഷ്ട്രയില്‍ നടപ്പാക്കുന്ന മഹാത്മ ജ്യോതിബ ഫുലെ ആരോഗ്യപദ്ധതിയില്‍ കര്‍ണാടക ഗ്രാമങ്ങളിലെ മറാഠി സംസാരിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തുമെന്ന് നേരത്തേ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

സഹായകേന്ദ്രങ്ങള്‍ തുടങ്ങിയതിനെതിരേ കര്‍ണാടക രക്ഷണ വേദികെ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധിച്ചു. കര്‍ണാടത്തിലേക്ക് കടന്നുകയറിയുള്ള മഹാരാഷ്ട്രയുടെ അധികാരപ്രയോഗം സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ ലംഘനമാണെന്ന് കര്‍ണാടക രക്ഷണവേദികെ നേതാവ് അശോക് ചന്ദ്രഗി ആരോപിച്ചു. വരുംദിവസങ്ങളില്‍ ബെലഗാവിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനും കന്നഡ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *