Your Image Description Your Image Description

ലോകപ്രശസ്തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ദർശനം നടത്താൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇനി ഉടനെ തന്നെ സീപ്ലെയിനിൽ പറന്നിറങ്ങാം. UDAN പ്രാദേശിക കണക്ടിവിറ്റി സ്കീമിൽ ഉൾപ്പെടുത്തിയാണ് സീപ്ലെയിൻ സർവീസ് തിരുപ്പതിയിൽ ലോഞ്ച് ചെയ്യുന്നത്. ആന്ധ്രാപ്രദേശ് എയർപോർട്സ് ഡെവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് സീപ്ലെയിൻ സർവീസ് തുടങ്ങുന്നത്. തീർഥാടന കേന്ദ്രങ്ങളെ കാര്യക്ഷമമായും വേഗത്തിലും ബന്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

വിജയവാഡയ്ക്കും ശ്രീശൈലത്തിനും ഇടയിൽ ഇതിനകം തന്നെ വിജയകരമായ പരീക്ഷണപറക്കൽ നടത്തിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് തിരുപ്പതിയിലും സീപ്ലെയിൻ ആരംഭിക്കാനുള്ള നടപടികൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ട് പോകുന്നത്. 2026 ആദ്യത്തോടെ ആയിരിക്കും സീപ്ലെയിൻ പ്രവർത്തനം ആരംഭിക്കുക. കല്യാണി അണക്കെട്ട് ആയിരിക്കും സീപ്ലെയിനിന് പറന്നിറങ്ങാനുള്ള സ്ഥലമാകുക. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഫീഡ്ബാക്ക് ഹൈവേസിനെ ഇതിനകം നിയോഗിച്ചു കഴിഞ്ഞു.

തിരുപ്പതി ക്ഷേത്രത്തിനു പുറമേ കപില തീർഥം, ഗോവിന്ദരാജ സ്വാമി ക്ഷേത്രം, ചന്ദ്രഗിരി കോട്ട തുടങ്ങി മറ്റ് തീർത്ഥാടന കേന്ദ്രങ്ങളും കാഴ്ചകളും സഞ്ചാരികളെ കാത്ത് ഇവിടെയുണ്ട്. എല്ലാ മാസവും ലക്ഷക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് തിരുപ്പതിയിലേക്ക് എത്തുന്നത്.
ഘട്ടംഘട്ടമായിട്ടാണ് സീപ്ലെയിൻ എത്തിക്കുന്നതിന്റെ നടപടിക്രമങ്ങൾ. എല്ലാം പൂർത്തിയായി കഴിഞ്ഞാൽ 2025 അവസാനത്തോടെയോ 2026 ആദ്യത്തോടെയോ സീപ്ലെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. തിരുപ്പതിക്ക് സമീപമുള്ള കല്യാണി ഡാം ആയിരിക്കും ജല വിമാനത്താവളം.
തിരുപ്പതിയിൽ സീപ്ലെയിൻ എത്തുന്നതോടെ തീർത്ഥാടകർക്ക് കൂടുതൽ സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *