Your Image Description Your Image Description

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് തേടാൻ നാടൻ പാട്ടും പാടി രമ്യ ഹരിദാസ് എത്തിയതോടെ കോൺഗ്രസ് ക്യാമ്പ് ആവേശത്തിലായി. രമ്യയുടെ പാട്ടിന് പ്രവർത്തകർക്കൊപ്പം രമേശ് ചെന്നിത്തലയും ചുവടുവെച്ചു. പ്രചാരണത്തിനിടെയാണ് പ്രവർത്തകരുടെ ആഘോഷ പരിപാടിയിൽ രമേശ് ചെന്നിത്തലയും കൂടിയത്. ‘താരക പെണ്ണാളേ’ എന്ന ഗാനത്തിന്റെ ആവേശത്തിൽ പ്രവർത്തകർക്കൊപ്പം ചെന്നിത്തലയും കൈ കോർത്തു പിടിച്ച് ചുവടു വച്ചു.

ചെന്നിത്തലയ്ക്കൊപ്പം രമ്യ ഹരിദാസ്, രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, പികെ ഫിറോസ് തുടങ്ങിയ നേതാക്കളുമുണ്ടായിരുന്നു. നാടൻ പാട്ടുമായി രമ്യ ഹരിദാസ് പ്രവർത്തകരെ കയ്യിലെടുത്തു. നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും കളം നിറഞ്ഞപ്പോൾ പ്രവർത്തകരും ആവേശത്തിലായി. പുതിയ കാലത്തിന്റെ വൈബ് പകരുന്നതായി കോൺഗ്രസ് പ്രവർത്തകരുടെ പാട്ടും കൂട്ടായ്മയും. പ്രവർത്തകരുടെയും പാട്ടിന്റെയും ഊർജം നേതാക്കൾക്ക് ആവേശമായി. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായി എത്തിയത്. ‘വൈബ് ടീം’ എന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്. ഇത് കോൺഗ്രസല്ല ‘യൂത്ത്’ കോൺഗ്രസ് ആണെന്ന് മറ്റൊരാളും കമന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *