Your Image Description Your Image Description

അ​ജ്മാ​നി​ല്‍ സ്കൂ​ള്‍ ബ​സു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​ജ്മാ​നി​ലെ അ​ൽ മു​വൈ​ഹ​ത്ത് പ്ര​ദേ​ശ​ത്താ​ണ് ര​ണ്ട് സ്കൂ​ള്‍ ബ​സു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച​ത്. പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കു​ക​യും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. അ​ൽ മു​വൈ​ഹ​ത്ത് പ്ര​ദേ​ശ​ത്തെ സ്കൂ​ൾ​വി​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഒ​രു ബ​സി​ന്‍റെ പി​റ​കി​ൽ മ​റ്റൊ​ന്ന്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സു​ക​ള്‍ വ​ലി​യ വേ​ഗ​ത​യി​ല്‍ അ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​താ​യി ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ​സ് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ല​ഫ്റ്റ​ന​ന്റ് കേ​ണ​ൽ റാ​ഷി​ദ് ഹു​മൈ​ദ് ബി​ൻ ഹി​ന്ദി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​പ​ക​ട​മു​ണ്ടാ​ക്കി​യ ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *