Your Image Description Your Image Description
Your Image Alt Text

 സൈന്യത്തിലെ നഴ്‌സിങ് ഓഫീസര്‍മാരുടെ നിയമനത്തില്‍ നൂറുശതമാനം വനിതാസംവരണം നിര്‍ദേശിക്കുന്ന 1943-ലെ ഇന്ത്യന്‍ മിലിറ്ററി നഴ്‌സിങ് സര്‍വീസസ് ഓര്‍ഡിനന്‍സിലെ ആറാം വകുപ്പ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഈ സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണിത്. ബ്രിട്ടീഷുകാരുടെ കാലത്ത് നടപ്പാക്കിയ ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇതുവരെ നിയമനം നടത്തിവന്നത്.

ഇതോടെ സൈന്യത്തിലെ നഴ്‌സിങ് ഓഫീസര്‍മാരുടെ തസ്തികയിലേക്ക് പുരുഷന്മാര്‍ക്കും അപേക്ഷിക്കാന്‍ അവസരമായി.ഹുബ്ബള്ളി സ്വദേശികളായ സഞ്ജയ് എം. പീരാപുര്‍, ശിവപ്പ മാരാണബസാരി എന്നിവര്‍ 2011-ല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ആനന്ദ് രാംനാഥ് ഹെഗ്‌ഡെയുടെ വിധി.2010-ല്‍ കരസേനയില്‍ നഴ്‌സിങ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കാന്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യംചെയ്തായിരുന്നു ഹര്‍ജി.

Leave a Reply

Your email address will not be published. Required fields are marked *