Your Image Description Your Image Description

പ്രേക്ഷകർ എല്ലാവരും ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യയ്ക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സൂര്യ 46 ലാണ് ഇനി ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

നടന്റെ പുതിയ ലുക്കും സിനിമയുടെ ഓരോ അപ്ഡേഷനും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. മീശയും താടിയും ട്രിം ചെയ്ത ലുക്കിലാണ് സിനിമയിൽ സൂര്യ എത്തുന്നതെന്ന് സൂചനകൾ ഉണ്ട്. കഴിഞ്ഞ ദിവസം നിർമാതാവായ കലൈപുലി എസ് താനുവിന്റെ കുടുംബത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ സൂര്യ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വെെറലാവുന്നത്. നേരത്തെ സംവിധായകൻ വെങ്കി അറ്റ്ലൂരിക്കൊപ്പം പഴനിയിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള സൂര്യയുടെ ചിത്രങ്ങളും ട്രെൻഡിങ് ആയിരുന്നു. ചുവന്ന നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു സൂര്യ ധരിച്ചിരുന്നത്. ‘ഗജിനിയിലെ സഞ്ജയ് രാമസാമി തിരിച്ചുവന്നിരിക്കുന്നു’, ‘അന്നും ഇന്നും സൂര്യയ്ക്ക് ഒരു മാറ്റവുമില്ല’ എന്നിങ്ങനെയാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകൾ.

അതേസമയം ‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം 85 കോടി രൂപയ്ക്ക് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്നും റിപ്പോർട്ടുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *