Your Image Description Your Image Description

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനൽക്കാലത്തിന്‍റെ ആദ്യ സീസണായ അൽ തുരയ്യ സീസൺ ജൂൺ ഏഴിന് ആരംഭിച്ചതായി അൽ അജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. ഇത് 13 ദിവസം നീണ്ടുനിൽക്കും.പ്ലീയാഡസ് നക്ഷത്രസമൂഹം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ സീസൺ ആരംഭിക്കുന്നത്.

ഈ കാലയളവിൽ താപനില ഉയരുമെന്നും പൊടി നിറഞ്ഞ കാറ്റ് വീശാൻ തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു. പ്ലീയാഡസ് കിഴക്ക് ഉദിക്കുകയും ഈ മാസം 19 വരെ നക്ഷത്രം ആകാശത്തിൽ അതിന്‍റെ സഞ്ചാരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഇത് ദീർഘകാലം ദൃശ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *