Your Image Description Your Image Description

സൂറത്ത്: ​ഗുജറാത്തിലെ സൂറത്തിൽ യുവ മോഡൽ അഞ്ജലി വെർമോറ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. മരണത്തിനു മണിക്കൂറുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ റീൽസ് പങ്കുവച്ചിരുന്നതായി കണ്ടെത്തി. ഈ റീൽസ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ‘‘ഞാൻ നിനക്ക് ഒന്നുമല്ലെന്ന് ഇന്ന് തിരിച്ചറിയുന്നു’’ എന്നെഴുതിയ റീലും ‘‘മറ്റെന്ത് നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല’’ എന്ന വാക്കുകൾ ഉൾപ്പെടുത്തിയ മറ്റൊരു റീലും ആണ് അഞ്ജലി പങ്കുവച്ചിരുന്നത്.

കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് അഞ്ജലി കടന്നുപോയതെന്നു സൂചിപ്പിക്കുന്നതാണ് അവസാന പോസ്റ്റുകൾ. ഇതുസംബന്ധിച്ച് സമൂഹമാധ്യമ ചർച്ചകളും സജീവമായിക്കഴിഞ്ഞു. അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായിരുന്ന അഞ്ജലി, ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു. നാൽപതിനായിരത്തോളം പേർ അ‍ഞ്ജലിയെ ഇൻസ്റ്റഗ്രാമിൽ മാത്രമായി ഫോളോ ചെയ്യുന്നു. അഞ്ജലിയുടെ അപ്രതീക്ഷിത വിയോഗം ആരാധകരെയും കണ്ണീരണിയിക്കുകയാണ്.

ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലായ അഞ്ജലിയെ ശനിയാഴ്ചയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അഞ്ജലി ജീവനൊടുക്കിയതിനു പിന്നാലെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത പൊലീസ്, ഇപ്പോൾ അഞ്ജലിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *