Your Image Description Your Image Description

കൊച്ചി: തന്റെ പുതിയ ചിത്രമായ ‘സീതാരേ സമീൻ പർ’ ന്‍റെ വ്യാജ പതിപ്പുകൾ കാണുന്നത് ഒഴിവാക്കണമെന്ന് നടനും നിർമ്മാതാവുമായ ആമിർ ഖാൻ പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. അടുത്തിടെ, പുതുതായി പുറത്തിറങ്ങിയ നിരവധി സിനിമകൾ പൈറേറ്റഡ് സൈറ്റുകളിൽ ഓൺലൈനിൽ ചോർന്നതിന്‍റെ ഫലമായാണ് ആമിറിന്‍റെ പ്രതികരണം. ന്യൂസ് 18 ഷോഷയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൈറസിയുടെ കഠിനമായ യാഥാർത്ഥ്യത്തെക്കുറിച്ചും അത് ചലച്ചിത്ര രംഗത്തെ ആളുകളുടെ കഠിനാധ്വാനത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും ആമിര്‍ തുറന്നുപറഞ്ഞത്.

“ശരിക്കും സങ്കടകരമാണ്” എന്ന് പൈറസിയെ വിശേഷിപ്പിച്ച ആമിർ പറഞ്ഞു, “നിങ്ങൾ ഒരു സിനിമയുടെ വ്യാജ പതിപ്പ് കാണുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ധാരാളം ദോഷം വരുത്തുകയാണ്. പലരും അതിന്റെ ആഘാതം തിരിച്ചറിയുന്നില്ല. നിങ്ങൾ ഒരു ടിവി മോഷ്ടിക്കുന്നതിന് സമമാണ് പൈറസി കാണുന്നത്” ആമിര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷമായി സീതാരേ സമീൻ പറിൽ ജോലി ചെയ്യുന്ന താരം ഈ സിനിമയുടെ ടീമിലെ എല്ലാവരുടെയും വൈകാരികതയ്ക്ക് ഊന്നല്‍ നല്‍കിയെന്ന് പറഞ്ഞു. “ഈ 10 കുട്ടികളുടെയും, ജെനീലിയയുടെയും, പ്രസന്നയുടെയും, എഴുത്തുകാരുടെയും, ഓരോ വകുപ്പ് മേധാവിയുടെയും, എന്റെയും വികാരങ്ങളും കഠിനാധ്വാനവും എല്ലാം ഈ സിനിമയിലുണ്ട്. പൈറസിയിലൂടെയല്ല, ശരിയായ രീതിയിൽ ആളുകൾ ഇത് കാണണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സിനിമയുടെ നിയമവിരുദ്ധമായ പതിപ്പുകള്‍ തടയുന്നതിനും, അതിന്‍റെ പ്രചാരണ തടയുന്നതിനും ഞങ്ങൾ ഏജൻസികളെ നിയമിച്ചിട്ടുണ്ട്” ആമിര്‍ പറഞ്ഞു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആമിർ ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവാണ് സ്‌പോർട്‌സ് കോമഡി ഡ്രാമ ചിത്രമായ സീതാരേ സമീൻ പർ. 2025 ജൂൺ 20 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ഈ ചിത്രം. സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ് ഇത്. ആർ.എസ്.

Leave a Reply

Your email address will not be published. Required fields are marked *