Your Image Description Your Image Description

കു​വൈ​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഒ​രു യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന് എ​ത്തി​യ ഏ​ക​ദേ​ശം 50 കി​ലോ മ​യ​ക്കു​മ​രു​ന്നാ​ണ് എ​യ​ർ കാ​ർ​ഗോ ക​സ്റ്റം​സ് ഡി​പ്പാ​ർ​ടു​മെ​ന്റി​ലെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്.

ചി​ല ബാ​ഗു​ക​ളി​ലെ വ​സ്തു​ക്ക​ളി​ൽ സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം 33 കി​ലോ​ഗ്രാം ഹ​ഷീ​ഷും 17 കി​ലോ​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ടു​കെ​ട്ടി​യ വ​സ്തു​ക്ക​ളും പ്ര​തി​യെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Leave a Reply

Your email address will not be published. Required fields are marked *