Your Image Description Your Image Description

മലയോര പ്രദേശങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ ലഭിച്ചു. ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ്​ ചൂടിന്​ ആശ്വാസം പകർന്ന്​ മഴ ലഭിച്ചത്​. മഴയെ തുടർന്ന്​ രാജ്യത്താകമാനം താപനിലയിൽ കുറവ്​ രേഖപ്പെടുത്തി.

രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലകളായ ഫുജൈറയിലെ വാദി അൽ സിദ്​ർ, ഷാർജയിലെ ഖോർഫക്കാൻ, വാദി ശീസ്​, റാസൽഖൈമയിലെ മസാഫി എന്നിവിടങ്ങളിലാണ് മൂന്നു ദിവസങ്ങളിലായി മഴ ലഭിച്ചത്. പലയിടങ്ങളിലും മഴയെ തുടർന്ന് ​മലയടിവാരങ്ങളിൽ വെള്ളം കുത്തിയൊലിച്ചു. മഴ സാധ്യത കണക്കിലെടുത്ത്​ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച്​ അലർട്ട് പുറപ്പെടുവിച്ചിരുന്നു.

മഴ ലഭിച്ചതോടെ രാജ്യത്താകമാനം ചൂടിന്​ ശമനമായി. രാജ്യത്ത് ഞായറാഴ്ച​ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്​ ഷാർജയിലെ ദൈദിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ ഉച്ചയ്ക്ക് രണ്ടു മണിക്ക്​​ 43 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ആഴ്ച തുടർച്ചയായ ദിവസങ്ങളിൽ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *