Your Image Description Your Image Description

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ വൈദ്യുതകാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യന്‍വംശജനായ അശോക് എള്ളുസ്വാമിയെത്തും. കമ്പനിയുടെ ഒപ്റ്റിമല്‍ ആന്‍ഡ് ഓട്ടോ പൈലറ്റ് എന്‍ജിനിയറിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച മിലാന്‍ കൊവാക് രാജിവെച്ചതോടെയാണ് നിയമനം. നിലവില്‍ ടെസ്‌ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ് എള്ളുസ്വാമി. 2022-ലാണ് കൊവാക് ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു.

ടെസ്ലയുടെ ഒപ്ടിമസ് ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലവന്‍ മിലാന്‍ കോവാക് വെള്ളിയാഴ്ചയാണ് രാജിവെച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് രാജിവെക്കുന്നത് എന്നാണ് വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത രാജി. എന്നാല്‍ ഇതുമായി രാജിക്ക് ബന്ധമില്ലെന്ന് കോവാക് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *