Your Image Description Your Image Description

കിളിമാനൂർ : പൊതുവിദ്യാഭ്യാസ പുനരുജ്ജീവന പദ്ധതിയുടെ വിജയസാക്ഷ്യമാണ് കിളിമാനൂർ ഗവ.

ടൗൺ യുപിഎസിലെ ബഹുനിലമന്ദിരത്തിൻ്റെ ശിലാ സ്ഥാപനമെന്നും, കുട്ടികൾക്ക് വിജ്ഞാനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു പറക്കാനുള്ള ശക്തിയേകുന്ന നിർമാണങ്ങളാണ് ഇതെന്ന് നമ്മൾ ഉറപ്പാക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി. കിളിമാനൂർ ഗവ. ടൗൺ യുപിഎസിലെ ബഹുനിലമന്ദിരത്തിൻ്റെ ശിലാസ്ഥാപനവും നവീകരിച്ച സ്കൂകൂൾ അങ്കണം, പ്രവേശനകവാടം, ചുറ്റുമതിൽ എന്നിവയുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.എസ്. അംബിക എംഎൽഎ അധ്യക്ഷയായി. കിളിമാനൂർ ഗവ. ടൗൺ യുപിഎസിന് കിഫ്ബി മുഖാന്തരം പൊതുവിദ്യാഭ്യാസവകുപ്പ് 1.30 കോടി രൂപ വിനിയോഗിച്ചാണ് മന്ദിരം നിർമിക്കുന്നത്.

പൊതുമരാമത്ത് കെട്ടിടവിഭാഗം 20 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിച്ച സ്‌കൂൾ അങ്കണം, ചുറ്റുമതിൽ, പ്രവേശനകവാടം എന്നിവ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *