Your Image Description Your Image Description

സ് യു വികളുടെ വില്പനയിൽ വൻ കുതിച്ചു ചാട്ടം സംഭവിച്ചപ്പോൾ, ഇടിവ് നേരിട്ടവരാണ് സെഡാന്‍, ഹാച്ച്ബാക്ക് മോഡലുകൾ. ഈ വർഷം മാർച്ചിലും ഏപ്രിലിലും വില്പനയിൽ മുന്നിൽ നിന്നിരുന്നത് ഹ്യുണ്ടായിയുടെ കോപാക്ട് എസ് യു വിയായ ക്രെറ്റയായിരുന്നു. എന്നാൽ മെയിലെ വില്പന കണക്കുകൾ പുറത്തു വന്നപ്പോൾ ക്രെറ്റ നാലാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് പരിശോദിക്കുകയാണെങ്കിൽ പത്താം സ്ഥാനത്ത് സബ് 4 മീറ്റര്‍ എസ്‌യുവിയായ ടാറ്റ നെക്സോണാണ്.

ആദ്യ പത്തിൽ എട്ടാം സ്ഥാനത്തുള്ളത് ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സ്. മാരുതിയുടെ വാഹനമായ ഹാച്ച്ബാക്കായ വാഗണ്‍ആര്‍ തന്നെയാണ് ഏഴാം സ്ഥാനത്തുള്ളത്. ആറാം സ്ഥാനത്ത് സ്വിഫ്റ്റാണ്. ആദ്യ പത്തിൽ ഇടം പിടിച്ച മഹീന്ദ്രയുടെ ഏക വാഹനമായ സ്‌കോര്‍പിയോ ആണ് അഞ്ചാം സ്ഥാനത്ത്.

ഏപ്രിൽ മാസത്തെ ബെസ്റ്റ് സെല്ലര്‍ മോഡല്‍ ആയ ഹ്യുണ്ടായി ക്രെറ്റ ഇത്തവണ നാലാം സ്ഥാനത്താണ്. ആ​ദ്യ മൂന്ന് സ്ഥാനങ്ങളുലുള്ളത് മാരുതിയാണ്. സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസയാണ് മൂന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് എര്‍ട്ടിഗയാണുള്ളത്. കഴിഞ്ഞ മാസം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിൽക്കപ്പെട്ട കാർ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്തെത്തിയ സബ് കോംപാക്ട് സെഡാനായ ഡിസയർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *