Your Image Description Your Image Description

മെയ് മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ എസ്‌യുവിയായി മഹീന്ദ്ര സ്കോർപ്പിയോ മാറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്കോർപ്പിയോയുടെ 14,401 യൂണിറ്റുകൾ വിറ്റഴിച്ചു. ജനപ്രിയ ടാറ്റ നെക്‌സോൺ, പഞ്ച് എസ്‌യുവികളെ മറികടന്നാണ് മഹീന്ദ്ര സ്കോർപ്പിയോ മുന്നേറിയത്.

അതേസമയം ടാറ്റ നെക്‌സോൺ മൊത്തം 13,096 യൂണിറ്റുകൾ വിൽപ്പന രേഖപ്പെടുത്തി. രണ്ട് എസ്‌യുവികളും യഥാക്രമം അഞ്ച് ശതമാനം, 14 ശതമാനം വീതം വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി. എങ്കിലും, അവയുടെ പ്രതിമാസ വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. 2025 ഏപ്രിലിൽ മഹീന്ദ്ര സ്കോർപിയോയും ടാറ്റ നെക്‌സോണും യഥാക്രമം 15,534 യൂണിറ്റുകളുടെയും 15,457 യൂണിറ്റുകളുടെയും വിൽപ്പന നേടിയിരുന്നു.

സ്കോർപിയോയിൽ 2.0L ടർബോ പെട്രോൾ, 2.2L ഡീസൽ എഞ്ചിനുകളിലാണ് വരുന്നത്. ഈ എഞ്ചിനുകൾ യഥാക്രമം 370Nm (MT)/380Nm (AT) ഉപയോഗിച്ച് 203bhp കരുത്തും 300Nm ഉപയോഗിച്ച് 132bhp കരുത്തും 370Nm (MT)/400Nm (AT) ഉപയോഗിച്ച് 175bhp കരുത്തും ഉത്പാദിപ്പിക്കുന്നു. എസ്‌യുവി നിരയുടെ നിലവിലെ വില 13.99 ലക്ഷം മുതൽ 25.15 ലക്ഷം രൂപ വരെയാണ്.

നെക്‌സോണിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട്. 120bhp/170Nm, 1.2L ടർബോ പെട്രോൾ, 115bhp/260Nm, 1.5L ഡീസൽ എന്നിവ. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന് എട്ട് ലക്ഷം രൂപ മുതൽ ഉയർന്ന വകഭേദത്തിന് 15.60 ലക്ഷം രൂപ വരെ വിലയുണ്ട്.

2025 മെയ് മാസത്തിലും, യഥാക്രമം 15,566 യൂണിറ്റുകളുടെയും 14,860 യൂണിറ്റുകളുടെയും വിൽപ്പനയുമായി മാരുതി ബ്രെസ്സയും ഹ്യുണ്ടായി ക്രെറ്റയും ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തി. മാരുതി സുസുക്കിയുടെ ഫ്രോങ്ക്സും ടാറ്റയുടെ പഞ്ചും യഥാക്രമം 13,584 യൂണിറ്റുകളുടെയും 13,133 യൂണിറ്റുകളുടെയും വിൽപ്പന രേഖപ്പെടുത്തി നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തി

Leave a Reply

Your email address will not be published. Required fields are marked *