Your Image Description Your Image Description

ദുബൈ: ദുബൈയില്‍ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എഞ്ചിനിയർക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കിൽ വീട്ടില്‍ 29 കാരനായ ഐസക് പോള്‍ ആണ് മരിച്ചത്. ബലിപെരുന്നാള്‍ അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിൽ എത്തിയതായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരന്‍ ഐവിന് പരിക്കേറ്റു. ഭാര്യ രേഷ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഐവിന്‍ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

അഞ്ച് വര്‍ഷത്തിലേറെയായി യു.എ.ഇയിൽ ജോലി ചെയ്തുവരുന്ന ഐസക് ദുബൈ അലെക് എന്‍ജീനിയറിങ് കമ്പനിയിലാണ്​ പ്രവർത്തിക്കുന്നത്​. ഭാര്യ രേഷ്മയും എന്‍ജിനീയറാണ്. വെള്ളിയാഴ്ച രാവിലെ ദുബൈ ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെയാണ്​ അപകടമുണ്ടായത്​.

മൂവര്‍ക്കും സ്‌കൂബ ഡൈവിങ്ങിന് മുന്‍പ് സ്വിമ്മിങ് പൂളില്‍ പരിശീലനം ലഭിച്ചിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാതെ എസക്കിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *