Your Image Description Your Image Description

മഞ്ഞപ്ര : മഞ്ഞപ്ര കെ എസ് ഇ ബി സെക്ഷൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാപകൽ വ്യത്യസമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു.

മഞ്ഞപ്ര പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രാവും പകലും അപ്രഖ്യാപിത വൈദ്യുതി മുടക്കമെന്ന് നാട്ടുക്കാരുടെ ആക്ഷേപം.പകൽ സമയങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി തടസപ്പെടുന്നതിന് പുറമേയാണ് രാത്രിയിൽ മുന്നറിയിപ്പിലാതെ വൈദ്യുതി പോകുന്നത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മേഖലകളിൽ ഇടവിട്ട് വൈദ്യുതി തടസപ്പെടുന്നതായി പരാതി ഉണ്ട്. വൈദ്യുതിയുടെ പോക്കും വരവും ഇപ്പോൾ ഇരുട്ടടിയായിരിക്കുകയാണ്.

ഇതുമൂലം ചെറുകിട ഹോട്ടലുകൾ അടക്കം വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർ ബുദ്ധിമുട്ടിലാകുന്നു.
മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസപെടുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ.
കാലവർഷം ആരംഭിക്കുന്നതിന് മുൻപേ തന്നെ ഇത്തരം വൈദ്യുത സ്തംഭന സാഹചര്യം ഉണ്ടായിട്ടുണ്ട്. അടിക്കടി ഉണ്ടാകുന്ന കറൻറ് പോക്കും വോൾട്ടേജ് വ്യതിയാനവും മൂലം മൊബൈൽ ഫോൺ ഉൾപ്പെടെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ കേട് പാട് വരുന്നതായി കോൺഗ്രസ് ഐ ന്യൂനപക്ഷ വിഭാഗം ജില്ല ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ചൂണ്ടിക്കാട്ടി. വോൾട്ടേജ് പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നതിനാൽ വീട്ടുപകരണങ്ങൾക്കു കേടുപാടുകൾ പറ്റുന്നുണ്ട്.
മിക്കവാറും ദിവസങ്ങളിൽ പുലർച്ചെ മുതൽ ദീർഘനേരം വൈദ്യുതി തടസമുണ്ട്.
വോൾട്ടേജ് വ്യതിയാനം ഉള്ളതിനാൽ മോട്ടോർ, ഫ്രിഡ്ജ്, ഫാൻ, ടി വി തുടങ്ങിയവ എല്ലാ സമയത്തും പ്രവർത്തിപ്പിക്കാനാകുന്നില്ല. ഫാൻ വലിയ ശബ്ദത്തോടെ പ്രവർത്തനരഹിതമാകും.
കംപ്യൂട്ടറകളും ഇൻവർട്ടറുകളും തകരാറിലാകുന്നുണ്ട്. ഇൻവർട്ടറുകൾ നീണ്ടുനിൽക്കുന്ന ശബ്ദം ഉണ്ടാക്കിയതിന് ശേഷം പ്രവർത്തനരഹിതമാകുന്നു.
വോൾട്ടേജ് വ്യതിയാനം ജനജീവിത്തെ ദുസഹമാക്കുന്നു. ഇലക്ട്രിക്കൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാക്കുന്നതിലൂടെ വൻ നഷ്ടമാണ് നാട്ടുക്കാർക്കുള്ളതെന്ന് കോൺഗ്രസ് ഐ ന്യൂനപക്ഷ വിഭാഗം ജില്ല ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *