Your Image Description Your Image Description

ഇനി കൽബ ജബൽ ദീമിലെ മുന്തിത്തോട്ടത്തിൽ ചെന്ന് രാപാർക്കാം. മേഖലയിൽ 850 മീറ്റർ ഉയരത്തിലുള്ള ജബൽ ദീമിൽ പ്രവർത്തിക്കുന്ന ഘമാം പദ്ധതിയിൽ ആദ്യ മുന്തിരിവിളവ് വിജയം കണ്ടു. പാറക്കെട്ടുകൾ നിറഞ്ഞ മലമേഖലയെ കാർഷികയോഗ്യമായ നിലയിലേക്ക് മാറ്റിയ, ചന്ദ്രക്കലയുടെ മാതൃകയിൽ നിർമിച്ച പദ്ധതിയുടെ ഈ നേട്ടം യുഎഇയിലെ മലയോര കൃഷിയുമായി ബന്ധപ്പെട്ട നൂതന സാധ്യതകൾ തുറക്കുന്നതാണ്. ‘മേഘങ്ങൾക്കു മീതേ’ എന്നർഥം വരുന്ന ഘമാം എന്ന പേരുള്ള ഈ പദ്ധതി ഷാർജയിലെ ഏറ്റവും വലിയ കാർഷിക-സഞ്ചാര സംയുക്ത പ്രവർത്തനങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.∙

വായനാമുറി മുതൽ കഫെ-റസ്റ്ററന്റ് വരെ
മുന്തിരി, ഒലീവ്, ആപ്പിൾ, മാതളനാരകം എന്നിവ ഉൾപ്പെടെ 4,500ലേറെ മരങ്ങൾ ഇവിടെ നട്ടിട്ടുണ്ട്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ വികസനം നടന്നത്. പദ്ധതിയുടെ മുഖ്യ ആകർഷണമായ ‘ഏബൗവ് ദ് ക്ലൗഡ്സ്’ റിട്രീറ്റ് മലയോര കൃഷിയുടെയും പ്രകൃതിദൃശ്യങ്ങളുടെയും സംയോജിത അനുഭവം സഞ്ചാരികൾക്ക് നൽകുന്നു.

രണ്ടു നിലകളിലായി 4,700 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കേന്ദ്രത്തിൽ ആദ്യ നിലയിൽ റസ്റ്ററന്റ്, കഫെ, വായനാമുറി എന്നിവയും താഴത്തെ നിലയിൽ ഫാമുകൾ കാണാനുള്ള സൗകര്യം, പ്രാർഥനാ മുറി, മൾട്ടി പർപ്പസ് ഹാൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *