Your Image Description Your Image Description
Your Image Alt Text

ചീരയും കാബേജും ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ ഒരു കാരണം കൂടി. ഇവ കഴിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. മധ്യവയസില്‍ ചീര, കാബേജ്, വെണ്ണപ്പഴം ഇവ കഴിക്കുന്നത് ശാരീരികമായി മാത്രമല്ല ബൗദ്ധികമായും ഫിറ്റ് ആക്കും. ല്യൂട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ ആണിവ. ല്യൂട്ടിന്‍ എന്ന പോഷകം ശരീരത്തിന് നിര്‍മിക്കാന്‍ ആകില്ല. ഭക്ഷണത്തിലൂടെ ലഭ്യമാകുന്നതാണത്. തലച്ചോറിലെ കോശങ്ങളിലും കണ്ണിലും അവ ശേഖരിക്കപ്പെടുന്നു.

25 മുതല്‍ 45 വയസ് വരെ പ്രായമുള്ള 60 മുതിര്‍ന്ന വ്യക്തികളില്‍ ഇല്ലിനോയ്‌സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഗുണ ഫലങ്ങള്‍ വ്യക്തമായത്. പച്ച നിറത്തിലുള്ള ഇലക്കറികള്‍ ആയ ചീര, കാബേജ് മുതലായവയിലും വെണ്ണപ്പഴം, മുട്ട എന്നിവയിലും അടങ്ങിയ പോഷക മായ ല്യൂട്ടിന്‍ ധാരാളം ഉള്ള മധ്യവയസ് കരില്‍, ചെറുപ്പ മായ വരില്‍ ഉള്ളതിനെ ക്കാളും അധികം നാഡീ ആവേഗങ്ങള്‍ ഉള്ളതായി കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *