Your Image Description Your Image Description
Your Image Alt Text

ഇല, പൂവ്, കായ തുടങ്ങിയവ ഭക്ഷണത്തിനായി ദാനം ചെയ്യുന്ന മരമാണ് മുരിങ്ങമരം. എത്ര നട്ടുവളര്‍ത്താന്‍ നോക്കിയാലും ചിലരുടെയെങ്കിലും വീട്ടുമുറ്റത്ത് വളരാന്‍ നില്‍ക്കാതെ ഇവന്‍ പിണങ്ങിമാറിനിന്ന കഥയുണ്ടായിട്ടുണ്ട്. മുരിങ്ങയിലയും, പൂവും,കായുമെല്ലാം രുചിയും അതിലുപരി നല്ല ആരോഗ്യവും പകര്‍ന്നു നല്‍കുന്നതുകൊണ്ടു തന്നെ മരം വെച്ചു പിടിപ്പിക്കുന്നതില്‍ നിന്നും ഒരു തവണ പരാജയപ്പെട്ടാലും വീണ്ടും പരിശ്രമിച്ച് വിജയിച്ചവരാണ് ഏറെയും.

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങാക്കോല്‍. മുരിങ്ങാക്കോലിന്റെ രുചിയുടെ വശം അറിയാവുന്ന നമ്മള്‍ നിര്‍ബന്ധമായും അതിന്റെ ആരോഗ്യ ഗുണങ്ങളും അറിഞ്ഞിരിക്കണം..

മുരിങ്ങാക്കോലില്‍ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെയെല്ലാം അകറ്റി നിര്‍ത്താനും മുരിങ്ങാക്കോലിന് പ്രത്യേക കഴിവുണ്ട്. മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ഉണ്ട്. ഇവ തൊണ്ടയിലും ചര്‍മത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാന്‍ സഹായിക്കുന്നു.

കാല്‍സ്യം, ഇരുമ്പ്, മറ്റു ജീവകങ്ങള്‍ ഇവ ധാരാളം അടങ്ങിയ മുരിങ്ങയ്ക്ക എല്ലുകളെ ശക്തിയുള്ളതാക്കുന്നു. മുരിങ്ങാക്കോല്‍ ജ്യൂസ് അടിച്ച് ദിവസവും കഴിക്കുന്നത് എല്ലുകളുടെ ബലം വര്‍ധിപ്പിക്കും. പാലിലും ജ്യൂസ് അടിച്ച് കഴിക്കാം. കുട്ടികളുടെ എല്ലുകളുടെ ആരോഗ്യത്തിനും മുരിങ്ങാക്കോല്‍ വമ്പനാണ്.

Leave a Reply

Your email address will not be published. Required fields are marked *