Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ലെ ഗെ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ പ​ര​മാ​വ​ധി വേ​ത​നം പ്ര​തി​മാ​സം 43,750 രൂ​പ​യി​ൽ​നി​ന്ന് 50,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ച്ചു. യു.​ജി.​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ദി​വ​സ​വേ​ത​നം 1750 രൂ​പ​യി​ൽ​നി​ന്ന് 2200 രൂ​പ​യും പ്ര​തി​മാ​സ പ​ര​മാ​വ​ധി വേ​ത​നം 50,000 രൂ​പ​യു​മാ​ക്കി​യാ​ണ് ഉ​ത്ത​ര​വ്.

യു.​ജി.​സി യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രു​ടെ ദി​വ​സ​വേ​ത​നം 1600 രൂ​പ​യി​ൽ​നി​ന്ന് 1800 രൂ​പ​യും പ്ര​തി​മാ​സ പ​ര​മാ​വ​ധി വേ​ത​നം 40,000 രൂ​പ​യി​ൽ​നി​ന്ന് 45,000 രൂ​പ​യു​മാ​ക്കി​യി​ട്ടു​ണ്ട്. മു​ഴു​വ​ൻ കോ​ള​ജു​ക​ളി​ലും വ​ർ​ധ​ന ബാ​ധ​ക​മാ​കും. ഗെ​സ്റ്റ് അ​ധ്യാ​പ​ക വേ​ത​നം പ​രി​ഷ്ക്ക​രി​ക്ക​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *