Your Image Description Your Image Description

കൊ​ച്ചി: കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷ ഓ​ഡി​റ്റി​ങ്ങ​ട​ക്കം മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച്​ സ​ർ​ക്കാ​ർ. വ​യ​നാ​ട് സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ 2019ൽ ​വി​ദ്യാ​ർ​ഥി​നി ക്ലാ​സ് മു​റി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തെ​തു​ട​ർ​ന്ന്​ അ​ഡ്വ. കു​ള​ത്തൂ​ർ ജ​യ്സി​ങ്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ഹൈ​കോ​ട​തി​യെ അ​റി​യി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പാ​മ്പു​ക​ടി​യേ​ൽ​ക്കാ​നി​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന​ട​ക്കം ഏ​ഴ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ പു​റ​പ്പെ​ടു​വി​ച്ച​ത്​. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ അ​ഡീ. ഡ​യ​റ​ക്ട​ർ ഇ​റ​ക്കി​യ സ​ർ​ക്കു​ല​റും ഹാ​ജ​രാ​ക്കി.

ശൗ​ചാ​ല​യ​ങ്ങ​ളി​ൽ വൃ​ത്തി​യും വെ​ള്ള​വും വെ​ളി​ച്ച​വും ഉ​റ​പ്പാ​ക്ക​ണം, സ്കൂ​ളി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ കി​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം, പ്ര​ഥ​മ​ശു​ശ്രൂ​ഷ​യി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കെ​ങ്കി​ലും അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം ന​ൽ​ക​ണം, അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ചൈ​ൽ​ഡ് എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ റെ​സ്പോ​ൺ​സ് പ്ലാ​ൻ ത​യാ​റാ​ക്ക​ണം. ആ​ന്റി​വെ​നം, പീ​ഡി​യാ​ട്രി​ക് മെ​ഡി​ക്ക​ൽ കെ​യ​ർ തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കാ​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യു​മാ​യും പാ​മ്പി​നെ ക​ണ്ടാ​ൽ ഒ​ഴി​വാ​ക്കാ​ൻ വ​നം വ​കു​പ്പു​മാ​യും ഏ​കോ​പ​ന​മു​ണ്ടാ​ക്ക​ണം. ഇ​ഴ​ജ​ന്തു​ക്ക​ളു​ണ്ടോ എ​ന്ന​റി​യാ​ൻ സ്കൂ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

തീ​പി​ടി​ത്തം, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ത​ദ്ദേ​ശ സ്ഥാ​പ​നം എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന്​ മോ​ക് ഡ്രി​ൽ ന​ട​ത്ത​ണം തു​ട​ങ്ങി​യ​വ​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സ്കൂ​ൾ മേ​ധാ​വി​ക​ളും മാ​നേ​ജ്മെ​ന്റും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ല വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​ർ ഇ​ട​ക്കി​ടെ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *