Your Image Description Your Image Description
Your Image Alt Text

മുംബൈ: ശിവസേന തർക്കത്തിൽ മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സുപ്രിംകോടതിയിൽ ഹർജിനൽകും. സുപ്രിംകോടതി ആവശ്യപ്പെട്ട കാര്യമല്ല സ്പീക്കർ രാഹുൽ നർവേക്കാർ ചെയ്തതെന്ന് ഉദ്ധവ് ആരോപിച്ചു. യഥാർഥ ശിവസേന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷമാണെന്ന തീരുമാനത്തിനെതിരെയാണ് ഹരജി സമർപ്പിക്കുന്നത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്‌ഥാനത്തിലല്ല സ്പീക്കർ തീരുമാനം കൈകൊണ്ടത് എന്ന വാദമാണ് ഉദ്ധവ് താക്കറെ ഉയർത്തുന്നത്. ഉദ്ധവ് താക്കറേയുടെയും ഏക്നാഥ് ഷിൻഡെയുടെയും പക്ഷത്തെ എം.എൽ.എമാരെ അയോഗ്യരാക്കാതെയാണ് സ്പീക്കർ തീർപ്പ് കൽപ്പിച്ചത്. യഥാർഥ ശിവസേന ഷിൻഡെ വിഭാഗത്തിന്റെതാണെന്ന് വ്യക്തമാക്കിയതോടെ മഹാരാഷ്ട്ര സർക്കാരിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്ത ഭീഷണി ഇല്ലാതായി. ഇത്തരമൊരു തീരുമാനത്തിൽ എത്തി ചേരാൻ സുപ്രിം കോടതി ആവശ്യപ്പെട്ടില്ലെന്നും കോടതിയെ അപമാനിക്കുകയാണ് സ്പീക്കർ ചെയ്തത് എന്നുമാണ് ഉദ്ധവിന്റെ വാദം .

Leave a Reply

Your email address will not be published. Required fields are marked *