Your Image Description Your Image Description
Your Image Alt Text

പട്ന; 500 രൂപ കൂലിയായി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. കൊലപതകത്തിന് ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും, മൃതദേഹം വയലിൽ ഉപേക്ഷിക്കുകയുമായിരുന്നു.  ബിഹാറിലെ  ഭോജ്പൂർ ജില്ലയിലെ ആർഹ് മേഖലയിലാണ് ക്രൂര കൊലപാതകം നടന്നത്.

ബാരാ ബസന്ത്പൂർ ഗ്രാമവാസിയായ മോഹൻ സിംഗ്(20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പരിചയക്കാരനായ അജയ് മഹാതോയിൽ നിന്ന് 500 രൂപ കൂലിയായി സിംഗ് ലഭിക്കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവാണ്.ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന അജയ് സിംഗിനെ വിളിച്ചുവരുത്തി. തുടർന്ന് കത്തികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പിന്നീട് കണ്ണുകൾ ചൂഴ്‌ന്നെടുത്ത ശേഷം മൃതദേഹം സൻവാരി പാലത്തിന് സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *