Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസില്‍ കേടായ ഭക്ഷണം വിതരണം ചെയ്‌തെന്ന് യാത്രക്കാരുടെ ആക്ഷേപം. ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശമായ ഭക്ഷണം ലഭിച്ചതെന്നാണ് യാത്രക്കാരന്റെ പരാതി. കേടായ ഭക്ഷണത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും ഇന്ത്യന്‍ റെയില്‍വേയെയും ടാഗ് ചെയ്താണ് വീഡിയോ എക്‌സില്‍ പങ്കുവച്ചത്. തനിക്ക് ലഭിച്ച ഭക്ഷണം ദുര്‍ഗന്ധം വമിക്കുന്നതും കഴിക്കാന്‍ യോഗ്യമല്ലാത്തതുമാണ്. ദയവ് ചെയ്ത് ഇതിന്റെ പണം എനിക്ക് തിരികെ നല്‍കൂ. ഈ ഭക്ഷണവിതരണക്കാര്‍ വന്ദേഭാരതിന്റെ പേര് നശിപ്പിക്കുകയാണെന്ന് ഉപയോക്താവ് കുറിച്ചു.

നിരവധി യാത്രക്കാര്‍ റെയില്‍വേ ജീവനക്കാരോട് ഭക്ഷണം തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെടുന്നതും വീഡീയോയില്‍ കാണാം. സബ്ജി മണക്കുന്നുണ്ടെന്നും പരിപ്പ് കേടായെന്നും ഒരാള്‍ പറയുന്നതും കേള്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *