Your Image Description Your Image Description

ബ്രാ​​​​​​​റ്റി​​​​​​​സ്ലാ​​​​​​​വ : മ​​​​​​​ധ്യ യൂ​​​​​​​റോ​​​​​​​പ്യ​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ സ്ലൊ​​​​​​​വാ​​​​​​​ക്യ​​​​​​​യി​​​​​​​ൽ ബ്രൗ​​​​​​ൺ ക​ര​ടി​കളെ വെടിവെച്ച് കൊല്ലാൻ തീരുമാനം.ക​ര​ടിക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം പെ​​​​​​​രു​​​​​​​കു​​​​​​​ക​​​​​​​യും ഇ​​​​​​​വ ജ​​​​​​​ന​​​​​​​ത്തി​​​​​​​നു ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യാ​​​​​​​കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്ത​​​​​​​തോ​​​​​​​ടെ വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചു​​​​​​​കൊ​​​​​​​ന്ന് മാം​​​​​​​സം ‌പൊ​​​​​​​തു​​​​​​​ജ​​​​​​​ന​​​​​​​ത്തി​​​​​​​നു വി​​​​​​​ൽ​​​​​​​ക്കാ​​​​​​​ൻ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ തീ​​​​​​​രു​​​​​​​മാ​​​​​​​നം.

ക​​​​​​ര​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണം പ​​​​​​തി​​​​​​വാ​​​​​​യ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ രാ​​​​​​​ജ്യ​​​​​​​ത്തെ 1,300 ബ്രൗ​​​​​​ൺ ക​​​​​​​ര​​​​​​​ടി​​​​​​​ക​​​​​​​ളി​​​​​​​ൽ നാ​​​​​​​ലി​​​​​​​ലൊ​​​​​​​ന്നി​​​​​​​നെ വെ​​​​​​​ടി​​​​​​​വ​​​​​​​ച്ചു കൊ​​​​​​​ല്ലാ​​​​​​​നു​​​​​​​ള്ള പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക്ക് ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​മാ​​​​​​​സം മ​​​​​​​ന്ത്രി​​​​​​​സ​​​​​​​ഭ അം​​​​​​​ഗീ​​​​​​​കാ​​​​​​​രം ന​​​​​​​ൽ​​​​​​​കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

എ​​​​​​ന്നാ​​​​​​ൽ, വെ​​​​​​ടി​​​​​​വ​​​​​​ച്ചു കൊ​​​​​​ല്ലു​​​​​​ന്ന ക​​​​​​ര​​​​​​ടി​​​​​​ക​​​​​​ളു​​​​​​ടെ ജ​​​​​​ഡം മ​​​​​​റ​​​​​​വു ചെ​​​​​​യ്യ​​​​​​ണോ അ​​​​​​തോ മാം​​​​​​സം പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ത്തി​​​​​​നു ന​​​​​​ൽ​​​​​​ക​​​​​​ണോ​​​​​​യെ​​​​​​ന്ന കാ​​​​​​ര്യം തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​രു​​​​​​ന്നി​​​​​​ല്ല. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ ചേ​​​​​​ർ​​​​​​ന്ന മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ​​​​​​യോ​​​​​​ഗം തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്ത​​​​​​ത്.

Leave a Reply

Your email address will not be published. Required fields are marked *