Your Image Description Your Image Description

സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പരം സുന്ദരി’. ചിത്രത്തില്‍ സിദ്ധാര്‍ഥ് നോര്‍ത്ത് ഇന്ത്യനായും ജാന്‍വി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാര്‍ഥ് എത്തുമ്പോള്‍ സുന്ദരി ആയിട്ടാണ് ജാന്‍വി എത്തുന്നത്. സിനിമയുടെ ടീസര്‍ ഇന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗംഭീര വിഷ്വല്‍സ് ഉള്ള ഒരു പക്കാ റൊമാന്റിക് സിനിമയാകും പരം സുന്ദരി എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ടീസറിലെ സോനു നിഗം പാടിയ ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ടെങ്കിലും, സൗത്ത് ഇന്ത്യന്‍ കഥാപാത്രങ്ങളെ സൂക്ഷ്മതയോടെയും റിയലിസ്റ്റാക്കായും സിനിമ അവതരിപ്പിക്കുമോ എന്നറിയനാണ് കാത്തിരിക്കുന്നത് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. കേരളത്തിന്റെ പ്രകൃതിഭംഗി മനോഹരമായി ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രമാകും എന്ന പ്രതീക്ഷ ടീസര്‍ നല്‍കുന്നുണ്ടെന്നും കമന്റുകളുണ്ട്.

കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. കേരളത്തിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സിദ്ധാര്‍ത്ഥിന്റെയും ജാന്‍വിയുടെയും ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ഷ് വോറ, ഗ്വാര്‍വ മിശ്ര എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത് സച്ചിന്‍ ജിഗര്‍ ആണ്. ചിത്രം ജൂലൈ 25 ന് തിയേറ്ററിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *