Your Image Description Your Image Description
Your Image Alt Text

ജർമനിയിൽ പണിമുടക്കി ലോക്കോ പൈലറ്റുമാരും. മെച്ചപ്പെട്ട വേതനം, പ്രതിവാര തൊഴിൽസമയം 38ൽനിന്ന്‌ 35 മണിക്കൂറായി ചുരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ബുധൻമുതൽ മൂന്നുദിനം നീളുന്ന പണിമുടക്ക്‌. പണിമുടക്കിൽ രാജ്യത്തെ ട്രെയിൻ സർവീസുകൾ ഏതാണ്ട്‌ പൂർണമായും നിശ്ചലമായി.

സർക്കാർ മേഖലയിൽ 20 ശതമാനത്തിൽത്താഴെ ദീർഘദൂര ട്രെയിനുകൾമാത്രമാണ്‌ സർവീസ്‌ നടത്തിയത്‌. ചരക്കുവണ്ടികളിലെ ലോക്കോ പൈലറ്റുമാരുടെ സമരം ചൊവ്വാഴ്ച തുടങ്ങി. ഈ മേഖലയിലെ പ്രധാന തൊഴിലാളി സംഘടനയായ ജിഡിഎല്ലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം രണ്ട്‌ സൂചനാപണിമുടക്കുകൾ നടത്തിയിരുന്നു. അതിനുശേഷവും സർക്കാർ മേഖലയിലേത്‌ ഉൾപ്പെടെ തൊഴിൽദായകർ ധാരണയിൽ എത്താൻ തയ്യാറായില്ല. തുടർന്നാണ്‌ തൊഴിലാളികൾ ത്രിദിന പണിമുടക്കിലേക്ക്‌ നീങ്ങിയത്‌. വെള്ളിയാഴ്ചയ്ക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഒരു ഇടവേളയ്ക്കുശേഷം സമരം പുനരാരംഭിക്കുമെന്ന്‌ യൂണിയൻ മുന്നറിയിപ്പ്‌ നൽകി.

Leave a Reply

Your email address will not be published. Required fields are marked *