Your Image Description Your Image Description

വാഷിങ്ടൺ: ന്യൂയോർക്കിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലെ വളർത്തുനായ കടിച്ചു കൊന്നു. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണ സംഭവം നടന്നത്.

പെൺകുഞ്ഞ് അമ്മയ്ക്കും രണ്ടാനച്ഛനും ഇടയിൽ കട്ടിലിൽ ഉറങ്ങുകയായിരുന്നു. ഈ സമയം അക്രമസക്തനായ ജർമ്മൻ ഷെപ്പേർഡ്-പിറ്റ് ബുൾ മിക്സ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. അനിമൽ കൺട്രോൾ വിഭാ​ഗം നായയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ മാതാപിതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *