Your Image Description Your Image Description

ഡൽഹി: 17ാം ലോക്സഭ ഇതുവരെ പാസാക്കിയ പകുതിയോളം ബില്ലുകളിലോരോന്നിലും ചർച്ച നടന്നത് രണ്ടു മണിക്കൂറിൽ താഴെ മാത്രം. ഇത്തരം ബില്ലുകളിൽ 16 ശതമാനം മാത്രമാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് വിട്ടതെന്നും ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന ‘പി.ആർ.എസ് ലെജിസ്ലേറ്റിവ് റിസർച്’ വ്യക്തമാക്കുന്നു.

മൊത്തം 172 ബില്ലുകളാണ് പാസാക്കിയത്. ഇതിൽ ലോക്സഭ 86 ബില്ലുകളും രാജ്യസഭ 103 ബില്ലുകളും പാസാക്കും മുമ്പ് ഓരോ ബില്ലിലും ചർച്ച നടത്തിയത് രണ്ടുമണിക്കൂറിൽ താഴെ മാത്രം. ഇതിൽതന്നെ 30ലധികം അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തത് ലോക്സഭയിൽ 16 ഉം രാജ്യസഭയിൽ 11 ഉം ബില്ലുകളിൽ മാത്രം.

ശീതകാല സമ്മേളനത്തിൽ ഒരു ബില്ലും സഭ സമിതികളുടെ പരിഗണനക്കായി നൽകിയിട്ടില്ല. 15ാം ലോക്സഭയിൽ സമിതികൾക്ക് കൈമാറിയത് 71 ശതമാനം ബില്ലുകളായിരുന്നെങ്കിൽ 17ാം സഭയിൽ അത് 16 ശതമാനമായി ചുരുങ്ങി. ലോക്സഭ ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തില്ലെന്നതും ഈ സഭയുടെ പ്രത്യേകതയാണ്. ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കണമെന്ന് ഭരണഘടന നിഷ്‍കർഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *