Your Image Description Your Image Description

പത്തനംതിട്ടയിൽ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിൽ തീ കൊളുത്തിക്കൊന്ന കേസിൽ ആൺ സുഹൃത്തിന് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കടമനിട്ട സ്വദേശി സജിലിനാണ് ശിക്ഷ. 2017-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രണ്ടുലക്ഷം പിഴയടയ്ക്കണം. പിഴത്തുക ശാരികയുടെ മാതാപിതാക്കൾക്ക് നൽകണം. പത്തനംതിട്ട അഡീ.സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

വിളിച്ചിട്ടും കൂടെച്ചെല്ലാൻ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 2017 ജൂലൈ 14ന് വൈകിട്ടാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. ഒപ്പം വരണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് ശാരികയെ പ്രതി പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിൽസയ്ക്കായി പിന്നീട് ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ജൂലൈ 22നാണ് ശാരിക മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *