Your Image Description Your Image Description

മുംബൈ: ടെലിവിഷൻ ചാനൽ മാറ്റിയതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ പത്ത് വയസ്സുകാരി ആത്മഹത്യ ചെയ്തു. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ ആണ് സംഭവം.

ബോഡെന ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരൻ സൗരഭ് (8) എന്നിവരോടൊപ്പം ടെലിവിഷൻ കാണുകയായിരുന്നു. ഇതിനിടെ സോണാലി തനിക്ക് ഇഷ്ടമുള്ള ചാനൽ വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരി സന്ധ്യ അതിന് സമ്മതിച്ചില്ല.

സന്ധ്യ സൊണാലിയിൽ നിന്ന് റിമോട്ട് തട്ടിപ്പറിച്ചു. ഇതിന് പിന്നാലെയാണ് സൊണാലി തന്റെ വീടിന്റെ പിൻഭാഗത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *