Your Image Description Your Image Description

ശികുമാര്‍ നായകനായി എത്തിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. അബിഷൻ ജിവിന്ത്
ആണ് ചിത്രത്തൻ്റെ സംവിധാനം നിർവ്വഹിച്ചത്. സംവിധായകൻ രാജമൗലി അടക്കം സിനിമയെ അഭിനന്ദിച്ച് ​രം​ഗത്ത് എത്തിയിരുന്നു. വിദേശത്ത് നിന്നും മികച്ച ഒരു കളക്ഷൻ നേടാൻ ടൂറിസ്റ്റ് ഫാമിലിക്ക് സാധിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് 14.4 കോടിയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിലക്കയറ്റം ശ്രീലങ്കയിൽ മൂർച്ഛിച്ച് ജീവിക്കാൻ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധർമ്മദാസിനും (ശശി കുമാർ ) കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രം പറയുന്നത്. ധർമ്മദാസും ഭാര്യ വാസന്തി (സിമ്രാൻ) മക്കളായ നിതുഷൻ (മിഥുൻ ജയ് കുമാർ ) മൂളി (കമലേഷ് ) ഇവർ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് നടക്കുന്ന സംഭാവ വികാസങ്ങൾ പ്രേക്ഷക മനസിനെ തൊടുന്ന മുഹൂർത്തങ്ങളാണ്.

അതേസമയം സിമ്രാനും ശശികുമാറിനും ഒപ്പം യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, ഭഗവതി പെരുമാൾ, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ചിത്രം 75 കോടി ക്ലബ്ബിലടക്കം ഇടം നേടി മുന്നേറുകയാണ്. 2024 സെപ്റ്റംബറിലാണ് ടൂറിസ്റ്റ് ഫാമിലി പ്രഖ്യാപിക്കുന്നത്. ഡിസംബറിൽ ഷൂട്ടിം​ഗ് ആരംഭിച്ച ചിത്രം മുപ്പത്തി അഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *