Your Image Description Your Image Description

ഇന്ന് തൊഴിൽ മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ്. ഇ-കൊമേഴ്സ് വിപുലീകരണവും, പുതിയ വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും വരവും ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെ വർദ്ധിപ്പിച്ചിട്ടുണ്ട്. മികച്ച ലോജിസ്റ്റിക്സ് സംവിധാനങ്ങൾ ഒരു രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വളരെയധികം നിർണ്ണായകമായ ഈ ഘട്ടത്തിൽ ലോജിസ്റ്റിക്സ് രംഗത്ത് മികച്ച രീതിയിൽ പരിശീലനം നേടുന്നവർക്ക് ആഗോളതലത്തിൽ വലിയ തൊഴിൽ അവസരങ്ങളാണ് കാത്തിരിക്കുന്നത്.

എന്നാൽ രാജ്യാന്തര തലത്തിൽ ഈ തൊഴിൽ അവസരങ്ങളിലെത്തിച്ചേരാൻ ആവിശ്യമായ സ്കിൽ സെറ്റുകൾ കരസ്ഥമാക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് കേരളത്തിൽ, വളരെ കുറവാണ്. ലോജിസ്റ്റിക് മേഖലയിൽ പരിശീലനം നടത്തുന്ന അനേകം സ്ഥാപനങ്ങൾ ഉണ്ടെങ്കിലും കുറഞ്ഞ നിലവാരത്തിലുള്ള കോഴ്സുകളും, അപ്ഡേറ്റഡ് അല്ലാത്ത സിലബസും കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഒരു നല്ല ലോജിസ്റ്റിക് കരിയർ നേടിക്കൊടുക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുകയാണ്. അതിനാൽ കൂടുതൽ പേരും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന വിദേശ വിദ്യഭ്യാസത്തെ ആശ്രയിക്കുന്നു. യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിലെ ലോജിസ്റ്റിക്സ് കോഴ്‌സുകളുടെ അന്താരാഷ്ട്ര അംഗീകാരവും മൂല്യവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ഇത്തരം കോഴ്‌സുകൾ സാധാരണക്കാരന് താങ്ങാവുന്നതിലേറെ ചെലവേറിയതാണ്.

ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ആദ്യമായി അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്‌സ് ഇന്സ്ടിട്യൂട്ടിന്റെ (ANSI) IACET അക്രഡിറ്റേഷൻ നേടിയിട്ടുള്ള ഐബിസ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, അമേരിക്കൻ PG Diploma in Logistics and Supply Chain Management കോഴ്സ് കേരളത്തിലെ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഈ കോഴ്സിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുത്ത് പഠിക്കാം. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ പ്രതിവർഷം ലക്ഷങ്ങൾ സമ്പാദിക്കാൻ പ്രാപ്തരാക്കുന്ന ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *