Your Image Description Your Image Description

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രംസ് ശേഷിക്കെ കടുത്ത പോരാട്ടത്തിലേക്കാണ് കേരളം കടക്കാൻ പോകുന്നത്. ഇതിനിടയിൽ
2026ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഭാരതീയ ജനതാ പാർട്ടി അവരുടെ സ്ഥാനാർത്ഥികളെ കണ്ടെത്തുന്ന നടപടികൾ കഴിഞ്ഞദിവസം ആരംഭിച്ചു. സംസ്ഥാന നേതാക്കളുടെ യോഗത്തിൽ ഓരോരുത്തർക്കും മത്സരിക്കുവാനുള്ള സീറ്റുകളുടെ മുൻഗണന ക്രമീകരിച്ചു എഴുതി നൽകാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഓരോരുത്തരുടെയും ആവശ്യങ്ങളും അതനുസരിച്ച് പാർട്ടി നടത്തുന്ന വിലയിരുത്തലുംമനുസരിച്ച് മണ്ഡലം നിശ്ചയിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി നേതൃത്വം. ഇതനുസരിച്ച് ശോഭാസുരേന്ദ്രൻ കായംകുളത്ത് മത്സരിക്കും. ശോഭയ്ക്ക് തിരുവനന്തപുരം ജില്ലയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കുവാൻ താല്പര്യമുണ്ടെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നിലയിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ കീഴിൽ വരുന്ന കായംകുളം തന്നെയായിരിക്കും ശോഭയ്ക്ക് ഏറ്റവും യോജിച്ചത് എന്നാണ് പാർട്ടിയുടെ വിലയിരുത്തുന്നത്. അങ്ങനെ പ്രവർത്തിച്ചാൽ കായംകുളത്തെ ജനങ്ങളെ ഒന്നുകൂടി ഓർമിപ്പിച്ചാൽ മതി പുതിയതായി പരിചയപ്പെടുത്തേണ്ട കാര്യമില്ല. ശോഭയുടെ പ്രവർത്തന മികവിൽ കായംകുളത്ത് ഒന്നാം സ്ഥാനത്ത് എത്തുവാൻ സാധിച്ചിരുന്നു.ആറ്റിങ്ങലും സ്ഥിതി വ്യത്യസ്തമല്ല. വി മുരളീധരൻ ലോകസഭയിൽ മത്സരിച്ച് ഒന്നാം സ്ഥാനത്ത് എത്തിയ ആറ്റിങ്ങലിൽ തന്നെ മുരളീധരനെ മത്സരിപ്പിച്ചാൽ അവിടെ വിജയക്കൊടി പാറാം എന്ന് തന്നെയാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കെ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. പുതിയതായി പാർട്ടിയിൽ വന്ന ക്രിസ്ത്യൻ പ്രതിനിധി ഷോൺ ജോർജ് വൈപ്പിനിൽ മത്സരിക്കും. 60% ഹിന്ദുവോട്ടും 31% ക്രിസ്ത്യൻ വോട്ടും ഉള്ള വൈപ്പിൻ മണ്ഡലത്തിൽ നാമമാത്രമായ മുസ്ലിം വോട്ടെ ഉള്ളൂ എന്നതാണ് ഷോൺ ജോർജിന് ഏറ്റവും അനുകൂലമായ കാര്യം. ന്യൂനപക്ഷമോർച്ച നടത്തിക്കൊണ്ടിരുന്ന മുനമ്പം സമരത്തിന്റെ ചുമതല ഏൽപ്പിച്ച് ഷോണിനെ മുനമ്പത്തേക്ക് അയച്ചത് വ്യക്തമായ കാഴ്ചപ്പാടോടുകൂടി തന്നെയായിരുന്നു. മുനമ്പം സമരം ഒരു വിജയിച്ച സമരം ആയിട്ടാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അതിന് വേണ്ട ഊർജ്ജം പകർന്നത് ഷോൺ ജോർജ്ജും ആണ്. കത്തോലിക്കാ സഭയുടെയും മറ്റു സമുദായക്കാരുടെയും മുനമ്പത്തുള്ള മുസ്ലിം വിശ്വാസികളുടെയും സ്നേഹവും സൗഹൃദവും പിടിച്ചുപറ്റാൻ സാധിച്ചു എന്നാണ് വിലയിരുത്തൽ.
പൂഞ്ഞാറിൽ മത്സരിച്ചാൽ ശക്തമായ സമുദായ വിരോധം ഷോണിനെ പുറകോട്ട് തള്ളും എന്നാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടന്ന ചതുഷ്കോണ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് പിസി ജോർജ് എത്തി എന്നത് ഷോൺ ജോർജ് ചൂണ്ടി കാണിച്ചു. അന്ന് സ്വതന്ത്രനായി നിൽക്കാതെ താമര ചിഹ്നത്തിൽ മത്സരിച്ചിരുന്നു എങ്കിൽ വിജയം കൈപ്പിടിയിൽ ഒതുക്കാമായിരുന്നു എന്നാണ് ഷോണിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ പൂഞ്ഞാർ വിട്ടൊരു കളിയില്ല എന്ന നിലപാടിലാണ് ഷോ ൺ.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ മുന്നൊരുക്കമായി ജില്ലാ പഞ്ചായത്തിലേക്ക് ഇനി മത്സരിക്കേണ്ട എന്നാണ് ഷോണിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ ഓർത്തഡോക്സ് സമുദായ അംഗമായ അനൂപ് ആന്റണി വീണ ജോർജിന് എതിരെ മത്സരിക്കും. മാർത്തോമ്മാക്കാരുടെ കേന്ദ്രമായ തിരുവല്ലായിൽ പഴയ കേരള കോൺഗ്രസ് നേതാവ് വിക്ടർ ടി തോമസ് മത്സരിക്കും. അടൂർ സംവരണ മണ്ഡലത്തിൽ പന്തളം പ്രതാപൻ മത്സരിക്കും. കൊല്ലത്ത് ചാത്തന്നൂരിൽ കൊല്ലം ജില്ല സെക്രട്ടറിയായിരുന്ന ഗോപകുമാർ തന്നെ വീണ്ടും മത്സരിക്കും. കാസർഗോഡ് ജില്ലയിലെമഞ്ചേശ്വരത്ത് എം എൽ അശ്വിനി മത്സരിക്കും. വർദ്ധിച്ച സാധ്യതകൾ ഉള്ള ഈ സീറ്റുകളിൽ താഴെക്കിടയിൽ നിന്ന് തന്നെ പ്രവർത്തനം ആരംഭിക്കുവാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുന്നൊരുക്കങ്ങൾ ഫലപ്രദമായി നടത്തിയാൽ കേരളത്തിൽ 25 ഓളം നിയോജക മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ട് എന്ന് വിലയിരുത്തി. തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും പകുതിയിൽ കൂടുതൽ നിയോജകമണ്ഡലങ്ങളിൽ ബിജെപിക്ക് ജയിച്ചു കയറാൻ ആകും എന്നാണ് വിലയിരുത്തൽ.
ഒപ്പം പാലക്കാട്, പത്തനംതിട്ട, കാസർഗോഡ് കൊല്ലം ജില്ലകളിൽ ഓരോ സീറ്റ് പിടിച്ചെടുക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ഇതുവരെയുള്ള വിലയിരുത്തുന്നത്. ഏതുവിധേനയും പാർട്ടിയിൽ പുതുതായി വന്ന ക്രിസ്ത്യൻ പ്രതിനിധികളിൽ ഒന്ന് രണ്ട് പേരെ എങ്കിലും വിജയിപ്പിച്ചെടുത്ത് ആ സമുദായത്തെ കൂടെ നിർത്തുവാനുള്ള തീവ്രശ്രമത്തിലാണ് ഭാരതീയ ജനതാ പാർട്ടി.

Leave a Reply

Your email address will not be published. Required fields are marked *