Your Image Description Your Image Description

രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. ഏ​പ്രി​ലി​ൽ മാ​ത്രം ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ൽ 143.6 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ് രാ​ജ്യ​ത്തി​ന​ക​ത്ത് പ​റ​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ലെ 132 ല​ക്ഷം യാ​ത്ര​ക്കാ​രെ അ​പേ​ക്ഷി​ച്ച് 8.45 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്.

ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളി​ൽ 575.13 ല​ക്ഷം പേ​ർ യാ​ത്ര ചെ​യ്തു. മു​ൻ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 523.46 ല​ക്ഷ​മാ​യി​രു​ന്നു. 9.87 ശ​ത​മാ​നം വാ​ർ​ഷി​ക വ​ള​ർ​ച്ച​യും 8.45 ശ​ത​മാ​നം പ്ര​തി​മാ​സ വ​ള​ർ​ച്ച​യു​മാ​ണി​ത്. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്റെ (ഡി.​ജി.​സി.​എ) ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ആ​ഭ്യ​ന്ത​ര വി​പ​ണി വി​ഹി​ത​ത്തി​ൽ 64.1 ശ​ത​മാ​ന​വു​മാ​യി ഇ​ൻ​ഡി​ഗോ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ് (27.2 ശ​ത​മാ​നം), ആ​കാ​ശ എ​യ​ർ (അ​ഞ്ച് ശ​ത​മാ​നം), സ്‌​പൈ​സ് ജെ​റ്റ് (2.6 ശ​ത​മാ​നം) എ​ന്നി​വ​യാ​ണ് പി​ന്നാ​ലെ.

Leave a Reply

Your email address will not be published. Required fields are marked *